പൈപ്പ് ലൈൻ പദ്ധതി നിർമാണ ഉദ്ഘാടനം ഇന്ന്



പത്തനംതിട്ട  പത്തനംതിട്ട നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമാണ ഉദ്ഘാടനം ശനിയാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന് നഗരസഭാ സ്റ്റേഡിയത്തിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.   കിഫ്ബി വഴിയുള്ള 11.18 കോടി രൂപയുടേതാണ് പദ്ധതി. പഴയ പൈപ്പുകൾ മാറ്റി 500 എംഎം ഡിഐ പൈപ്പ് മുതൽ 110 പിവിസി വരെ 23 കിലോമീറ്റർ ദൂരമുള്ള വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത്. പുതിയ പൈപ്പുകൾ ലഭ്യമായിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കുന്നതോടെ നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.  പത്തനംതിട്ട നഗരസഭാ പ്രദേശത്തെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്. മന്ത്രി വീണാ ജോർജിന്റെ നിരന്തര ശ്രമഫലമായാണ് തടസങ്ങൾ നീക്കി തുക കിഫ്ബി വഴി ലഭ്യമാക്കിയത്. Read on deshabhimani.com

Related News