റവന്യൂ റിക്കവറി: 
പരിഗണിച്ചത് 
102 കേസുകൾ



പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും ലീഡ് ബാങ്കും സംയുക്തമായി രണ്ടാം ദിവസം നടത്തിയ ബാങ്ക് വായ്പ കുടിശ്ശിക നിവാരണമേള കോന്നി ബ്ലോക്ക് ഓഫീസിൽ നടത്തി. 102 കേസാണ് പരിഗണിച്ചത്. 50 കേസുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തീർപ്പാക്കുകയും വിവിധ ബാങ്കുകൾ പലിശയും, പിഴപലിശയും ഉൾപ്പെടെ കുടിശിക തുകയിൽ ഇളവുകളും നൽകി. കോന്നി താലൂക്കിൽ 67,77,478 രൂപ കുടിശിക ഉണ്ടായിരുന്നത് 48 ശതമാനം ഇളവുകളോടെ 35,40,550 രൂപയ്ക്ക് തീർപ്പാക്കി. ആർആർ തഹസിൽദാർ ബീന എസ് ഹനീഫ്, ഡെപ്യൂട്ടി തഹസീൽദാർമാരായ ഡി സുഗതൻ, കെ എൻ അനിൽ കുമാർ, വില്ലേജ് ഓഫീസർമാർ, വിവിധ ബാങ്ക് മാനേജർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News