എൻജിഒ യൂണിയൻ 
ജില്ലാ മാർച്ച് നാളെ



 പത്തനംതിട്ട എൻജിഒ യൂണിയൻ ജില്ലാ മാർച്ചും ധർണയും 26ന്- നടക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌.  ഇതിന് മുന്നോടിയായി യൂണിറ്റ് കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ നടത്തി. അടൂർ റവന്യൂ ടവറിൽ കോർണർ യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം  സി വി സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളിൽ കെ രവിചന്ദ്രൻ, എസ് നൗഷാദ്, കെ രാജേഷ്,  അനാമിക ബാബു, ഉദയകുമാർ എന്നിവർ സംസാരിച്ചു.പത്തനംതിട്ട സിവിൽസ്റ്റേഷൻ യൂണിറ്റുകളിൽ നടത്തിയ കോർണർ യോഗങ്ങളിൽ ജില്ലാ പ്രസിഡന്റ്‌ എസ് ബിനു, വി പി തനൂജ, സാബു ജോർജ്, വി ഷാജു  എന്നിവർ സംസാരിച്ചു.പത്തനംതിട്ട ടൗൺ ഏരിയയിലെ യൂണിറ്റുകളിൽ ജി അനീഷ് കുമാർ, പി ബി മധു,  എസ് ശ്രീകുമാർ, ബിനു ജി തമ്പി, കെ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.തിരുവല്ല ഏരിയയിൽ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്സ്, ആർ പ്രവീൺ, പി ജി ശ്രീരാജ്, ബി സജീഷ് എന്നിവർ സംസാരിച്ചു. റാന്നി ഏരിയയിൽ ജില്ലാ ട്രഷറർ ജി ബിനുകുമാർ, എം എസ് വിനോദ്, ഒ ടി ദിപിൻദാസ്, ടി കെ സജി, കെ സജികുമാർ, ജെ പി ബിനോയ് എന്നിവർ സംസാരിച്ചു. കോന്നിയിൽ ആദർശ് കുമാർ, ബി വിനോദ് കുമാർ, കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. മല്ലപ്പള്ളിയിൽ  സംസ്ഥാന കമ്മിറ്റിയംഗം എസ് ലക്ഷ്മിദേവി, എൽ അഞ്ജു, എം കെ സാമുവേൽ, കെ  സഞ്ജീവ് എന്നിവർ സംസാരിച്ചു.ബുധനാഴ്‌ച എല്ലാ ഏരിയയിലും മാസ് സ്ക്വാഡ് നടക്കും. Read on deshabhimani.com

Related News