റാന്നി നാടകോത്സവത്തിന് മണിമുഴങ്ങി

റാന്നി നാടകോത്സവം കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു


റാന്നി റാന്നിയിൽ ഇനി നാടകമേളയുടെ നാളുകൾ. കേരള സംഗീത നാടക അക്കാദമി റാന്നി ഫാസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവത്തിന് റാന്നി പിജെടി ഹാളില്‍ മണിമുഴങ്ങി.  ഗുരുവായൂര്‍ ബ്രഹ്മക്കുളം നാടകഗ്രാമം അവതരിപ്പിച്ച നൂറാമന്‍ നാടകമാണ് ആദ്യ ദിനത്തില്‍ അവതരിപ്പിച്ചത്. അക്കാദമി നിര്‍വാഹക സമിതി അംഗംവും മുന്‍ എംഎല്‍എയുമായ ജോണ്‍ ഫെര്‍ണാണ്ടസ് നാടകോത്സവം ഉദ്ഘാടനം ചെയ്തു. നാടക സംവിധായകന്‍ കൊടുമണ്‍ ഗോപാലകൃഷ്ണനെ ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ മുന്‍ എംഎല്‍എ രാജു ഏബ്രഹാം അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു റെജി, അനിത അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്‌സ്, റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് പി ആര്‍ പ്രസാദ്, റാന്നി ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണന്‍, ദേവീദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളിയാഴ്ച  എറണാകുളം നാടകവേദിയുടെ ചൂണ്ടുവിരല്‍ അവതരിപ്പിച്ചു. ശനിയാഴ്ച വൈകിട്ട്  കണ്ണൂര്‍ സംഘചേതനയുടെ ചരട് നാടകത്തോടെ നാടകോത്സവം സമാപിക്കും.  ഒരു വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടത്തിവന്ന നാടകമേളകളുടെ സമാപനമാണ് ശനിയാഴ്ച റാന്നിയില്‍ നടക്കുന്നത്. മേളകളുടെ സംസ്ഥാനതല സമാപന സമ്മേളനം ശനിയാഴ്ച വൈകിട്ട്  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.   Read on deshabhimani.com

Related News