ചെമ്പരത്തിമൂട്ടിൽ കൂട്‌ സ്ഥാപിച്ചു



റാന്നി പേഴും പാറയിൽ കടുവയെ പിടികൂടാൻ തുടർ നടപടികളുമായി വനം വകുപ്പ്. തിങ്കളാഴ്ച രാത്രി കടുവയെത്തിയ ബൗണ്ടറി, ഒളികല്ല് മേഖലകളിൽ പൊന്തക്കാടുകളും റബർ തോട്ടങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. കടുവയുടെ വരവ് അറിയുന്നതിനുള്ള നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.  വൈകിട്ടോടെ വടശേരിക്കര ബൗണ്ടറി ചെമ്പരത്തിമൂട്ടിൽ ഭാഗത്ത് കടുവയുടെ സാന്നിധ്യം ഉള്ള സ്ഥലത്ത് വനം വകുപ്പ്‌ കൂടും സ്ഥാപിച്ചു. സന്ധ്യാസമയങ്ങളിൽ വീടിന് പുറത്തിറങ്ങാതിരിക്കാൻ ജനങ്ങൾക്ക് വേണ്ട ജാഗ്രതാ നിർദ്ദേശങ്ങളും നൽകി. റബർ തോട്ടങ്ങളിലെ അടിക്കാട് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് തോട്ടം ഉടമകൾക്ക് നിർദേശം നൽകിവരുന്നു. പിഐപി കനാലിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ കാട് നീക്കം ചെയ്യാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് എംഎൽഎയും അറിയിച്ചു.   പേഴും പാറയിലെ ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ ഉള്ള സോളാർ വേലി കെട്ടുന്നതിനായി  കാട് തെളിച്ചുകൊണ്ടിരിക്കുകയാണ്. സോളാർ വേലിയിൽ കൂടുതൽ കമ്പികൾ സ്ഥാപിച്ച് ആന മാത്രമല്ല കടുവ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ കൂടി ഇറങ്ങാത്ത വിധത്തിൽ സുരക്ഷിതമാക്കാനാണ് തീരുമാനം. നാട്ടുകാരുടെ സഹകരണത്തോടെ വേലിയുടെ പരിപാലനവും ഉറപ്പാക്കും. Read on deshabhimani.com

Related News