യൂത്ത്മൂവ്മെന്റ് 10000 മാസ്‌ക്‌ നൽകും



 പത്തനംതിട്ട എസ്‌എൻഡിപി യോഗം യൂത്ത്മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ ശാഖാ അംഗങ്ങൾക്ക് നൽകുന്ന മാസ്‌കുകളുടെ വിതരണം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്‌ കെ പത്‌മകുമാർ വള്ളിക്കോട്‌  ശാഖാ പ്രസിഡന്റ്‌ പി എൻ ശ്രീദത്തിന് നൽകി  ഉദ്ഘാടനം ചെയ്‌തു. 10,000 മാസ്‌കാണ്  ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, പി കെ പ്രസന്നകുമാർ, എസ്‌ ഹരിലാൽ, ശ്രീജുസദൻ, ജി സുഭാഷ്, ശാന്തമ്മ സദാശിവൻ, കെ കെ വിനോദ്, അജേഷ്, ആനന്ദ് പി രാജ് എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News