ലിനിയുടെ ഓർമ പുതുക്കി



 അടൂർ  രോഗി പരിചരണത്തിനിടെ നിപ ബാധിച്ച്‌ മരിച്ച സിസ്റ്റർ ലിനിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ ഓർമ പുതുക്കി.    ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായാണ്‌ സമൂഹം കാണുന്നത്‌.  അടൂർ ജനറൽ ആശുപത്രി കെജിഎച്ച്‌ഡിഎസ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടത്തിയ അനുസ്‌മരണ ചടങ്ങ്‌ സൂപ്രണ്ട് ഇൻ-ചാർജ് ഡോ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡോ. ശശി  അധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈ. പ്രസിഡന്റ്‌ കെ ജി വാസുദേവൻ, യൂണിറ്റ് സെക്രട്ടറി പ്രശാന്ത് മോഹനൻ, നേഴ്സിങ്‌ സുപ്രണ്ട് സിസിലി, കെജിഎൻഒ സംസ്ഥാന കമ്മിറ്റിയംഗം സഫീനത്ത് ബീഗം എന്നിവർ സംസാരിച്ചു. നിപ വൈറസ് തന്നിൽനിന്ന്  മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നൽകുന്ന വലിയ പാഠമാണെന്ന്‌  യോഗം അനുസ്‌മരിച്ചു.     Read on deshabhimani.com

Related News