ദളിത്‌, ആദിവാസി, 
കർഷകത്തൊഴിലാളി ധർണ



 പത്തനംതിട്ട ദളിത്‌, ആദിവാസി, കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്‌ മുന്നോടിയായി സംയുക്‌ത സമിതി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്റ്റോഫീസിന്‌ മുന്നിൽ ധർണ നടത്തി. ദളിത്‌ വിഭാഗത്തോടുള്ള ആക്രമണങ്ങൾ തടയുക, ഭൂമി വിതരണത്തിൽ ദളിത്‌ കുടുംബങ്ങളെ ഉൾപ്പെടുത്തുക, തൊഴിലുറപ്പ്‌ പദ്ധതി തകർക്കാതിരിക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ദേശീയ പ്രക്ഷേഭം. കെഎസ്‌കെടിയു, ബികെഎംയു, എഐഡിആർഎം, പികെഎസ്‌, എകെഎസ്‌ സംയുക്‌ത സമിതിയുടെ ധർണ കെഎസ്‌കെടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്‌ണൻ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പികെഎസ്‌ ജില്ലാ സെക്രട്ടറി കെ കുമാരൻ, ബികെഎംയു ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്‌ണൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി എസ്‌ കൃഷ്‌ണകുമാർ, പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എം ഗോപി, മുണ്ടുകോട്ടയ്‌ക്കൽ സുരേന്ദ്രൻ, ടി എ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News