റിപ്പബ്ലിക് ദിനം: മന്ത്രി ആന്റണി രാജു പതാക ഉയർത്തും



പത്തനംതിട്ട  ഭാരതത്തിന്റെ 73–-ാം  റിപ്പബ്ലിക്ദിനാഘോഷം ജില്ലാ ആസ്ഥാനത്ത് ബുധനാഴ്‌ച നടക്കും. രാവിലെ 8.30ന് ചടങ്ങുകൾ ആരംഭിക്കും. ഒമ്പതിന് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന്‌ മന്ത്രി പരേഡ് പരിശോധിക്കും. റിപ്പബ്ലിക്ദിന സന്ദേശം നൽകും. ദേശീയഗാനത്തോടെ പരേഡ് ചടങ്ങുകൾ അവസാനിക്കും. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ആഘോഷപരിപാടികൾ പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ പൊതുജനങ്ങൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആഘോഷപരിപാടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്ക് പരേഡുമായി ബന്ധപ്പെട്ട് മാർച്ച് പാസ്റ്റ്, സമ്മാന ദാനം എന്നിവ ഉണ്ടായിരിക്കില്ല. ക്ഷണിതാക്കളുടെ എണ്ണം കുറച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർ സ്റ്റേഡിയത്തിന്റെ കവാടത്തിൽ ക്രമീകരിച്ചിരിക്കുന്ന തെർമ്മൽ സ്‌കാനിങ്ങിന് വിധേയമാകുകയും കൈകൾ അണുവിമുക്തമാക്കുകയും കോവിഡ് പ്രൊട്ടോകോൾ കൃത്യമായി പാലിക്കുകയും വേണം. Read on deshabhimani.com

Related News