പത്തനംതിട്ടയിൽനിന്ന്‌ മാനന്തവാടിക്ക്‌ സൂപ്പർ ഫാസ്‌റ്റ്‌



പത്തനംതിട്ട  കെഎസ്‌ആർടിസി പത്തനംതിട്ട ഡിപ്പോയിൽനിന്ന്‌ മാനന്തവാടിക്ക്‌ സൂപ്പർ ഫാസ്‌റ്റ്‌ സർവീസ്‌ ഉടനാരംഭിക്കും. രാവിലെ 7.15ന്‌ പത്തനംതിട്ടയിൽനിന്ന്‌ പുറപ്പെടുന്ന വിധത്തിലാണ്‌ സർവീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌. റാന്നി, എരുമേലി വഴി 8.30ന്‌ കാഞ്ഞിരപ്പള്ളിയിൽ എത്തും. ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ, താമരശ്ശേരി, കൽപ്പറ്റ വഴി രാത്രി ഏഴോടെ മാനന്തവാടിയിലെത്തും. തിരികെ പുലർച്ചെ 4.50ന്‌ മാനന്തവാടിയിൽനിന്ന്‌ പുറപ്പെട്ട്‌ വൈകിട്ട്‌ 4.35ന്‌ പത്തനംതിട്ടയിലെത്തും.  തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 4ന്‌ പുറപ്പെട്ട്‌ പാലോട്‌, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം വഴി പത്തനംതിട്ടയിലെത്തുന്ന സർവീസാണിത്‌. ഒരു മാസം പരീക്ഷണ ഓട്ടം നടത്തി പിന്നീട്‌ സ്ഥിരം സർവീസാക്കാനാണ്‌ പദ്ധതി.  നിലവിൽ  തിരുവനന്തപുരം – -കൽപ്പറ്റ, തിരുവനന്തപുരം –- തൃശൂർ, തിരുവനന്തപുരം – -ഗുരുവായൂർ സർവീസുകൾ പത്തനംതിട്ട ഡിപ്പോ വഴി നടക്കുന്നുണ്ട്‌. കൽപ്പറ്റയ്‌ക്ക്‌ രാവിലെയും വൈകിട്ടും തൃശൂരിനും ഗുരുവായൂരിനും രാത്രിയുമാണ്‌ സർവീസ്‌. Read on deshabhimani.com

Related News