പന്തളത്ത് അന്നദാനത്തിന് 
വിപുലമായ ക്രമീകരണം



 പന്തളം  ശബരിമല തീർഥാടന കാലത്ത് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ അന്നദാനത്തിന് വിപുലമായ ക്രമീകരണം ഒരുക്കിയതായി  ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.  കെ അനന്തഗോപൻ പറഞ്ഞു.  ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് തടസ്സമില്ലാതെ അന്നദാനം നടത്തുമെന്ന്  അദ്ദേഹം പറഞ്ഞു.  ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ സഹകരണത്തോടെ  തുടങ്ങിയ  അന്നദാന വിതരണത്തിന്റെ   തിങ്കളാഴ്ചത്തെ  ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതില്‍  അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക്  നിർദ്ദേശവും നൽകി. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, കൗൺസിലർ പി കെ പുഷ്പലത, ഉപദേശക സമിതി പ്രസിഡന്റ് ജി പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിനോദ് കുമാർ, ദേവസ്വം വിജിലൻസ് കമ്മീഷണർ ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. Read on deshabhimani.com

Related News