രണ്ട്‌ ഡോസും സ്വീകരിച്ചവർ 
എട്ട്‌ ലക്ഷത്തോളം



പത്തനംതിട്ട  ജില്ലയിൽ കോവിഡ്‌ വാക്‌സിനേഷൻ രണ്ട്‌ ഡോസും പൂർത്തിയാക്കിയവർ 72.25 ശതമാനം. 7,62,010 പേരാണ്‌ രണ്ട്‌ ഡോസും സ്വീകരിച്ചത്‌. ഇതിൽ 60 വയസിന്‌ മുകളിലുള്ളവർ 89.3 ശതമാനവും 45നും 59നും ഇടയിലുള്ളവർ 83 ശതമാനവും 18നും 44നും ഇടയിലുള്ളവർ 57.76 ശതമാനവുമാണ്‌. മൊത്തം 2,50,369 പേർ ഇനി രണ്ടാം ഡോസ്‌ സ്വീകരിക്കാനുണ്ട്‌. രണ്ടാംഡോസ്‌ എടുക്കാത്തവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങളാണ്‌ നിലവിൽ നടക്കുന്നത്‌. കേന്ദ്രസർക്കാർ ഫണ്ട്‌ നിർത്തലാക്കിയതോടെയാണ്‌ ജില്ലയിൽ രണ്ടാം ഡോസ്‌ വാക്‌സിനേഷനിൽ കാലതാമസം വന്നത്‌. കോവിഡ്‌ ബ്രിഗേഡിൽനിന്ന്‌ ജീവനക്കാരെ ഒഴിവാക്കുകയും വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ചെയ്‌തിരുന്നു. നിലവിൽ ആഴ്‌ചയിൽ മൂന്ന്‌ ദിവസം മാത്രമാണ്‌ വാക്‌സിനേഷൻ നടക്കുന്നത്‌. ഇത്‌ അഞ്ചു ദിവസമായി വർധിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച യോഗം ചേരും. ബുധൻ, ഞായർ ദിവസങ്ങളിൽ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. ഒന്നാം ഡോസെടുത്തവരിൽ രണ്ടാം ഡോസ്‌ സ്വീകരിക്കാത്തവരുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്‌സിനേഷൻ പൂർത്തീകരിക്കും. ഡിസംബറോടെ നൂറ്‌ ശതമാനം വാക്‌സിനേഷൻ ലക്ഷ്യത്തിൽ എത്താനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. Read on deshabhimani.com

Related News