ലതക്കും പെൺമക്കൾക്കും 
ഇനി മഴയെ പേടിയില്ല

ഡോ.എം എസ് സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 222–--ാമത് വീടിന്റെ താക്കോൽ ദാനം ജേക്കബും ഭാര്യ ജാനറ്റും ചേർന്ന് നിർവഹിക്കുന്നു


പത്തനംതിട്ട സാമൂഹികപ്രവർത്തക ഡോ.എം എസ് സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക്‌ പണിത് നൽകുന്ന 222–--ാമത് സ്നേഹഭവനം തട്ട, ഒരിപ്പുറം കുഴിഞ്ഞയ്യത്ത്  ലതക്കും രണ്ടു പെൺകുഞ്ഞുങ്ങൾക്കുമായി നൽകി. റാന്നി സ്വദേശിയായ എ ജേക്കബിന്റെ സഹായത്താലാണിത്‌.  താക്കോൽ ദാനവും ഉദ്ഘാടനവും ജേക്കബും ഭാര്യ ജാനറ്റ് ജേക്കബും ചേർന്ന് നിർവഹിച്ചു.  ഭർത്താവ് ഉപേക്ഷിച്ച ലത  പെൺകുഞ്ഞുങ്ങളും മകളുടെ കുഞ്ഞുമായി സ്വന്തമായ ഒരു വീടിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. മൂത്തമകളുടെ കുഞ്ഞിന്റെ ഹൃദയസംബന്ധമായ ചികിത്സയ്ക്കായി നല്ലൊരു തുക ചെലവാകുകയും ചെയ്‌തു. വീട്ടുചെലവിന്‌ പോലും ബുദ്ധിമുട്ടിയ കുടുംബത്തിന്റെ ദയനീയ അവസ്ഥ നേരിൽ കണ്ട ടീച്ചർ രണ്ട് മുറിയും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിക്കുകയായിരുന്നു.  ചടങ്ങിൽ പന്തളം തെക്കേക്കര  പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, വാർഡ് മെമ്പർ വി പി വിദ്യാധരപണിക്കർ, കെ പി ജയലാൽ, സി വി രജിത കുമാരി,  ഗിരീഷ്  ജി നായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News