പുല്ലാട് പ്രദേശത്ത് കാറ്റില്‍ വ്യാപക നാശം



 ഇരവിപേരൂർ  പുല്ലാട്  ഇളപ്പുങ്കൽ, കുറവൻകുഴി, ആൽമാവ്കവല  പ്രദേശങ്ങളിൽ ഞായറാഴ്ച വൈകീട്ട്  വീശിയടിച്ച ചുഴലി ക്കാറ്റിൽ വ്യാപക നാശം. കുറവൻകുഴി ജങ്ഷന് സമീപം റബ്ബറും തേക്കും പ്ലാവും ഉൾപ്പെടെയുള്ള മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽ വീണതി നെത്തുടർന്ന് അഞ്ചു വൈദ്യുതി ത്തുണുകൾ ഒടിഞ്ഞു. ഇവ റോഡിന് കുറുകെ വീണ് ഗതാഗതവും  തടസ്സപ്പെട്ടു.ചുഴലിക്കാറ്റിൽ വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു.  കൃഷിക്കും വ്യാപക   നാശം സംഭവിച്ചു. ഇളപ്പുങ്കൽ, കുറവൻകുഴി, ആൽമാവ് കവല ഭാഗത്ത് കനത്തമഴയൊപ്പം വീശി അടിച്ച കറ്റാണ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. ഈ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കു കയാണ്. ഇളപ്പുങ്കൽ ജങ്ഷൻ സമീപം   കുഴുവോ മണ്ണിൽ ചാക്കോ തോമസിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ  പറന്നുപോയി. അരീക്കൽ പടിഞ്ഞാറേതിൽ സുധാകരന്റെ നൂറോളം ഏത്തവാഴകൾ   ഒടിഞ്ഞു.   തോട്ടപ്പുഴശ്ശേരി കുറിയന്നൂർ, തോണിപ്പുഴ ഭാഗങ്ങളിൽ കനത്തനാശവും വൈദ്യുതി തടസ്സവുമുണ്ടായി. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കുറിയന്നൂർ എം ടി. എൽപി.സ്കൂളിന് മുന്നിൽ നിന്ന കൂറ്റൻ പുളിമരം കടപുഴകി. സ്കൂളിലെ മുൻവശത്തെ  മതിലും ഗേറ്റും തകർന്നു.  ഗതാഗത തടസ്സം ഉണ്ടായ പലയിടത്തും  ജനപ്രതിനിധികളും നാട്ടുകാരും കെഎസ്ഇബി അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേർന്ന്  മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇരവിപേരൂർ ഞായറാഴ്ച വൈകീട്ട്  വീശിയടിച്ച ചുഴലി ക്കാറ്റിൽ വ്യാപക നാശം. Read on deshabhimani.com

Related News