ഹൃദയാഭിവാദ്യം 
ഏറ്റുവാങ്ങി...

കോന്നിയിലെത്തിയ എൽഡിഎഫ് തെക്കൻമേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്ടൻ ബിനോയി വിശ്വത്തെ വേദിയിലേക്ക് പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു കൊണ്ടുപോകുന്നു


 പത്തനംതിട്ട എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും അനുഭവങ്ങളുടെ നേർസാക്ഷ്യവുമായെത്തിയ പതിനായിരങ്ങളുടെ ഹൃദയാഭിവാദ്യം ഏറ്റുവാങ്ങി എൽഡിഎഫ്‌ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി.  സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം വൻജനമുന്നേറ്റമായി.  തിങ്കളാഴ്‌ച രാവിലെ ആദ്യ സ്വീകരണ കേന്ദ്രം കോന്നിയായിരുന്നു. മണ്ഡലം അതിർത്തയായ കുമ്പഴയിൽനിന്ന് ജാഥാ ക്യാപ്റ്റനെ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ  ബൈക്ക് റാലിയുടെ അകമ്പടിയൊടെ  കോന്നിയിലേക്കെത്തിച്ചു.തുടർന്ന് വാദ്യമേളത്തിന്റെയും  ചെണ്ടമേളത്തിന്റെയും  മുത്തുകുടകളുടെയും അകമ്പടിയോടെ എൽഡിഎഫ് കൺവീനർ പി ജെ അജയകുമാർ, നേതാക്കളായ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, പി പ്രസാദ്‌, ശ്യാംലാൽ, പി ആർ ഗോപിനാഥൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജാഥയെ വരവേൽക്കാൻ സ്വീകരണ കേന്ദ്രത്തിൽ സ്ത്രീകളടക്കം പതിനായിരങ്ങൾ കാത്തു നിന്നു.  സ്വീകരണ യോഗത്തിൽ പി ആർ ഗോപിനാഥൻ അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, പ്രൊഫ. കെ മോഹൻകുമാർ, എം പി മണിയമ്മ, മലയാലപ്പുഴ ശശി, എബ്രഹാം വാഴയിൽ, കരിമ്പനാകുഴി ശശിധരൻ നായർ, രാജു നെടുവംപുറം, സോമൻ പാമ്പായിക്കോട്, രാമചന്ദ്രൻ പിള്ള, അമ്പിളി വർഗീസ്, സണ്ണി ജോർജ്‌ എന്നിവർ സന്നിഹിരായി. എൽഡിഎഫ് കൺവീനർ പി ജെ അജയകുമാർ സ്വാഗതവും ശ്യാംലാൽ നന്ദിയും പറഞ്ഞു. ജാഥ അടൂരിലെത്തുമ്പോൾ  വെയിൽ തിളച്ചുമറിയുകയായിരുന്നു.  കനത്ത വെയിലിലും സ്‌ത്രീകളടക്കം വലിയ ജനസഞ്ചയം ജാഥയെ വരവേൽക്കാൻ കാത്തുനിന്നു.  അടൂർ സെൻട്രൽ ജങ്ഷനിൽ എത്തിയ ജാഥയെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വരവേറ്റു. ജാഥാ ക്യാപ്‌റ്റൻ  ബിനോയ് വിശ്വത്തെ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ടി ഡി ബൈജു സ്വീകരിച്ചു. തുടർന്ന് വൻ ജനവലിയുടെ നേതൃത്വത്തിൽ സമ്മേളന നഗരിയായ കെഎസ്ആർടിസി കോർണറിലേക്ക് ആനയിച്ചു. സെൻട്രൽ ജങ്ഷൻ മുതൽ കെഎസ്ആർടിസി സ്‌റ്റാൻഡിന് പടിഞ്ഞാറ് വരെ ജനസഞ്ചയമായി  സ്വീകരണ വേദി മാറി.  സ്വീകരണ യോഗത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ സ്വാഗതം പറഞ്ഞു. കെ ജെ തോമസ്‌, എം വി ഗോവിന്ദൻ, സാബു ജോർജ് എന്നിവർ സംസാരിച്ചു.  എൽഡിഎഫ് നേതാക്കളായ ഡി സജി, ആർ തുളസിധരൻപിള്ള, ഡോ വർഗീസ്‌ പേരയിൽ, അഡ്വ. എസ് മനോജ്, എസ് രാധാകൃഷ്ണൻ, എ എൻ സലിം, ഏഴംകുളം നൗഷാദ്, കെ കെ ശിധരൻ, കെ കുമാരൻ, റിജോ, അടൂർ നരേന്ദ്രൻ, മുണ്ടയ്ക്കൽ ശ്രീകുമാർ, ടി മുരുകേഷ് എന്നിവർ സന്നിഹിതരായി. ജാഥാംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ്‌ ചാഴികാടൻ എംപി, സാബു ജോർജ്‌, വർക്കല ബി രവികുമാർ, മാത്യൂസ്‌ കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി,  അബ്ദുൾ വഹാബ്‌, ഡോ. ഷാജി കടമല, ജോർജ്‌ അഗസ്‌റ്റിൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ കെ ജെ തോമസ്‌, കെ പി ഉദയഭാനു, ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ.കെ അനന്തഗോപൻ, എ പി ജയൻ, ഡോ. വർഗീസ്‌ ജോർജ്‌ എന്നിവർ സ്വീകരണ പരിപാടികൾക്ക്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News