ജില്ലാ ആയുർവേദ ആശുപത്രിക്ക് പുതിയ
കെട്ടിടം നിർമിക്കാൻ അഞ്ചരക്കോടി



 റാന്നി ജില്ലാ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ചരക്കോടി രൂപയുടെ പ്രൊജക്റ്റ് അംഗീകാരം ലഭിച്ചതായി രാജു എബ്രഹാം എംഎൽഎ അറിയിച്ചു ഇതിന് ആദ്യഘട്ടമായി ഒന്നരക്കോടി രൂപയുടെ കെട്ടിടനിർമാണത്തിന് ശിലാസ്ഥാപനം ചൊവ്വാഴ്ച രാവിലെ ജില്ലാ ആയുർവേദ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ നിർവഹിക്കും. എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്‌ ഫണ്ട് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ അധ്യക്ഷനാകും. Read on deshabhimani.com

Related News