പൊടിയാടിയിൽ പൊടിയകന്നു

തിരുവല്ല –- അമ്പലപ്പുഴ സംസ്ഥാന പാതയിൽ പൊടിയാടി വരെയുള്ള ഒന്നാംഘട്ട ടാറിങ്‌ പൂർത്തിയാക്കുന്നു


  തിരുവല്ല പൊടിയാടി–-തിരുവല്ല റോഡിൽ പൊടിയകന്നു. യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ആശ്വാസം. ഉന്നത നിലവാരത്തിൽ വീതി കൂട്ടി നിർമിക്കുന്ന റോഡിലെ ഒന്നാം ഘട്ട ടാറിങ്‌ കഴിഞ്ഞു. തിരുവല്ല –- അമ്പലപ്പുഴ സംസ്ഥാന പാതയിൽ പൊടിയാടി മുതൽ തിരുവല്ല വരെ രണ്ടാം ഘട്ടമെന്ന നിലയിലാണ് നിർമാണം ആരംഭിച്ചത്. പൊടിയാടി മുതൽ അമ്പലപ്പുഴ വരെ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചിരുന്നു. 4.9 കിലോമീറ്റർ ദൂരത്തിൽ കിഫ് ബിയിൽ നിന്നും 47.4 കോടി രൂപ ചെലവിട്ടാണ് നിലവാരമുയർത്തി നിർമിക്കുന്നത്. ഓട, നടപ്പാത എന്നിവ ഉൾപ്പെടെ 13.6 മീറ്റർ വീതിയാണ് റോഡിനുള്ളത്. 10 മീറ്റർ വീതിയിലാണ് ബിഎം ആൻഡ്‌ ബിസി നിലവാരത്തിലുള്ള ടാറിങ്‌. ഒന്നാം ഘട്ടത്തിൽ അഞ്ച്‌ സെന്റീമീറ്റർ ഘനത്തിലായിരുന്നു ടാറിങ്‌. ഡിസംബർ അവസാനവാരം തുടങ്ങിയ ടാറിങ്ങാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ മൂന്ന്‌ സെന്റീമീറർ ഘനത്തിൽ ടാർ ചെയ്യും. ഒമ്പതിടങ്ങളിൽ കലുങ്കുകൾ നിർമിച്ചു. വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടലും അവസാന ഘട്ടത്തിലാണ്. റോഡിൽ നിൽക്കുന്നതും റോഡിലേക്ക് നിൽക്കുന്നതുമായ മരങ്ങൾ മുറിച്ച് നീക്കി. പൈപ്പ് ലൈനുകൾ പുനസ്ഥാപിച്ചതിലുണ്ടായ തകരാറുകൾ പരിഹരിക്കുന്നു. ബിഗോറ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല.       Read on deshabhimani.com

Related News