സിഐടിയു ജില്ലാ പ്രചാരണ ജാഥകൾ തുടങ്ങി



 തിരുവല്ല, പന്തളം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ  സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  ജാഥകൾക്ക്‌ തുടക്കമായി. നാല് ലേബർ കോഡുകളും റദ്ദാക്കുക, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, നികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക, എല്ലാ ദരിദ്രർക്കും ആളൊന്നിന് 10 കിലോ ഭക്ഷ്യധാന്യം എല്ലാ മാസവും സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സിഐടിയു സമരം. വെള്ളിയാഴ്ച രാവിലെ 10ന് പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി പടിക്കൽ‌ ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ ക്യാപ്ടനായ  പ്രചാരണ ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.  സിഐടിയു ഏരിയ സെക്രട്ടറി പി ഡി മോഹനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ പ്രകാശ് ബാബു, വൈസ് ക്യാപ്ടൻ എസ് ഹരിദാസ്, ജാഥാ മാനേജർ എം വി സഞ്ചു, അംഗങ്ങളായ അമൃതം ഗോകുലൻ, ജി ഗിരീഷ് കുമാർ, ദീപാ കോമളൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ബാലചന്ദ്രൻ, ബിനിൽകുമാർ, ഒ വിശ്വംഭരൻ, അഡ്വ. ആർ മനു, ജനുമാത്യൂ,  പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. ദ്യ ദിവസത്തെ പര്യടനം വെച്ചുച്ചിറയിൽ സമാപിച്ചു.  സിഐടിയു ജില്ലാ ട്രഷറാർ അഡ്വ. ആർ സനൽകുമാർ ക്യാപ്റ്റനായ ജാഥ പന്തളത്ത്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഇ ഫസൽ അധ്യക്ഷനായി. വി പി രാജേശ്വരൻ നായർ സ്വാഗതം പറഞ്ഞു. വൈസ് ക്യാപ്റ്റൻ  കെ കെ ശ്രീധരൻ, മാനേജർ പി രവീന്ദ്രൻ, ജാഥാംഗങ്ങളായ  ആർ ശിവരാജൻ, പ്രകാശ്, നന്ദിനി സോമരാജൻ, വി എം പ്രഭാവതി, മലയാലപ്പുഴ മോഹനൻ, വിവിധ സംഘടനാ നേതാക്കളായ രാധാ രാമചന്ദ്രൻ, കെപിസി കുറുപ്പ്, ചന്ദ്രഭാനു , രാജൻ, വി കെ മുരളി, പി കെ ശാന്തപ്പൻ, സുധീർ എന്നിവർ സംസാരിച്ചു.  ആദ്യദിവസത്തെ പര്യടനം വൈകിട്ട്‌ കോന്നിൽ സമാപിച്ചു. കെ സി രാജഗോപാലൻ നയിക്കുന്ന ജാഥ ശനിയാഴ്‌ച രാവിലെ ഇരവിപേരൂരിൽനിന്നും ആർ സനൽകുമാർ നയിക്കുന്ന ജാഥ പയ്യനാമണ്ണിലനിന്നും ആരംഭിക്കും. രണ്ടു ജാഥകളും വൈകിട്ട്‌ പത്തനംതിട്ടയിൽ സമാപിക്കും.  ഈ മാസം 28ന് എല്ലാ ഏരിയ കേന്ദ്രങ്ങളിലും തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News