സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ അണിനിരക്കുക

കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം അടൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു


അടൂർ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢനീക്കത്തിനെതിരെ അണിനിരക്കാൻ ആഹ്വാനം ചെയ്ത കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം അടൂർ മേലേടത്ത് ഓഡിറ്റോറിയത്തിൽ (സ. സി ജി ദിനേശ് നഗർ) നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ പി ശിവദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി കെ അനിൽകുമാർ പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി യു സതീഷ്‌ കുമാർ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി ജി ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി വി എ രമേശ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ കെ എസ് ഓമന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന  ജില്ലാ നേതാക്കളായ കെ എം സോമനാഥൻ, പി പി പ്രസന്നകുമാരി, കെ സി മനുഭായി, എസ് മണി എന്നിവർക്ക് യാത്രയയപ്പ് നൽകി.  വിദ്യാഭ്യാസ അവാർഡ് വിതരണം സി ഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ നിർവഹിച്ചു. അനുമോദന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന ട്രഷറർ കെ ജെ അനിൽകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ,സംസ്ഥാന എക്സിക്യൂട്ടീവംഗം പി ജി ഗോപകുമാർ എന്നിവർ സംസാരിച്ചു. എം കെ ഹരികുമാർ നന്ദി പറഞ്ഞു. Read on deshabhimani.com

Related News