ജില്ലാ സ്കൂൾ കലോത്സവം തിരുമൂലപുരത്ത്



തിരുവല്ല റവന്യൂ ജില്ലാ സ്കൂൾ കലോത്സവം   29 മുതൽ ഡിസംബർ 2 വരെ തിരുവല്ല തിരുമൂലപുരത്തെ വിവിധ സ്കൂളുകളിലായി നടക്കും. തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂളാണ്‌ മുഖ്യവേദി. ഇരുവെള്ളിപ്ര സെന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ബാലികാമഠം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുമൂലവിലാസം യു പി എസ്, എംഡി എം ഇഎം എൽപി സ്കൂൾ എന്നിവിടങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംഘാടകസമിതി രൂപീകരണ യോഗം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  സാറാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായി. റവന്യൂ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രേണുകഭായ് എം എസ് സ്വാഗതം പറഞ്ഞു. തിരുവല്ല എംഎൽഎ മാത്യു ടി തോമസ് ചെയർമാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രേണുകഭായി ജനറൽ കൺവീനറും തിരുവല്ല ഡിഇഒ പി ആർ പ്രസീന  ട്രഷററായും, തിരുവല്ല മുൻസിപ്പൽ കൗൺസിലർമാർ ചെയർമാൻമാരും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരുമായി വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചു. യോഗത്തിൽ  സിന്ധു, ബിനു ജേക്കബ് നൈനാൻ , കിഷോർ, കെ എം എം സലിം, ചാന്ദിനി, റഹ്മത്തുള്ള ഖാൻ, പ്രശാന്ത് കുമാർ, പി എൻ അൻവ, സജി അലക്സാണ്ടർ, പിജി ആനന്ദൻ,എസ് പ്രേം, മുഹമ്മദ് അക്ബർ,  തോമസ് ഡേവിഡ്,പത്തനംതിട്ട ഡിഇഒ ഷീലാ കുമാരി,  എഇഒ മാരായ മഹേഷ് കുമാർ, മിനി കുമാരി എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News