മുണ്ടകൻ പാടത്ത് 
വിളഞ്ഞത്‌ കണ്ണീർ



പത്തനംതിട്ട  മഴയിലും വെള്ളപ്പൊക്കത്തിലും വൻ കൃഷിനാശം. ഓമല്ലൂർ പടിഞ്ഞാറെ മുണ്ടകൻ പാടശേഖരത്തിലെ കൃഷിയാണ് നശിച്ചത്.  കന്നിമാസത്തിൽ വിതച്ച്‌ മകരത്തിൽ കൊയ്യുന്ന മുണ്ടകൻ കൃഷിയാണ് ഇവിടെ ചെയ്തിരുന്നത്. 35 ഏക്കറോളം നെൽപ്പാടം പൂർണമായും നശിച്ചു. 120 ദിവസം മൂപ്പുള്ള ഉമ വിത്താണ് വിതച്ചത്.  ഇത്‌ ഏകദേശം പകുതി വിളഞ്ഞിരുന്നു. കോവിഡിന്റെ ക്ഷീണവും പണിക്ക്‌ ആളെ കിട്ടാതെവന്നതുമൊക്കെ ഒരുവിധം ശരിയായി വന്ന  സമയത്താണ്‌ അപ്രതീക്ഷിതമായി മഴക്കെടുതി. ഓമല്ലൂർ പടിഞ്ഞാറെ മുണ്ടകൻ പാടശേഖരത്തിൽ പി ആർ പ്രസന്നൻ നായർ പ്രസിഡന്റും രാജശേഖരൻ നായർ സെക്രട്ടറിയുമായുള്ള സമിതിയാണ് കൃഷി നടത്തുന്നത്. തരിശുനിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ കൃഷിയിറക്കിയത്. കാര്‍ഷിക മേഖലയില്‍ നല്ല നിലയില്‍ മുന്നേറ്റമുണ്ടാക്കി കൃഷിയിലേക്ക് കേരളം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായ സമയത്താണ് ഈ പ്രകൃതിക്ഷോഭം ഉണ്ടാകുന്നത്.  Read on deshabhimani.com

Related News