എ‍‍ന്റെ പുസ്തകം, 
എ‍‍ന്റെ കുറിപ്പ്, 
എ‍‍ന്റെ എഴുത്തുപെട്ടി പദ്ധതി



പന്തളം  സംസ്ഥാന ലൈബ്രറി കൗൺസിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളുടെ വായനശീലം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ‘എ‍‍ൻെറ പുസ്തകം, എ‍‍ൻെറ കുറിപ്പ്, എ‍‍ൻെറ എഴുത്തുപെട്ടി' പദ്ധതിയുടെ മങ്ങാരം ഗവ. യു.പി സ്കൂളിലെ ഈ അധ്യയനവർഷത്തെ  പ്രവർത്തനം സമാപിച്ചു . മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിലാണ് സ്‌കൂളിൽ ഈ പദ്ധതി  നടപ്പാക്കിയത്. എല്ലാ മാസവും പുസ്തകങ്ങൾ വായിച്ച് മികച്ച അസ്വാദനക്കുറിപ്പ് തയാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വിദ്യാർഥികൾക്ക് പദ്ധതിയുടെ ഭാഗമായി  ക്യാഷ് അവാർഡ് നൽകി. സമാപന സമ്മേളനം പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മികച്ച ആസ്വാദന കുറിപ്പ് തയ്യാറാക്കിയ വിദ്യാർഥികൾക്ക് രത്നമണി സുരേന്ദ്രൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡന്റ്‌ കെ എച്ച് ഷിജു,  പ്രഥമാധ്യാപിക ജിജി റാണി, ലെെബ്രറി കൗൺസിൽ പന്തളം മേഖല സമിതി കൺവീനർ കെ ഡി ശശിധരൻ, മങ്ങാരം ഗ്രാമീണ വായനശാല   പ്രസിഡന്റ്‌  ഡോ. ടി വി മുരളീധരൻ പിള്ള, ഗ്രാമീണ വായനശാല ഭാരവാഹികളായ കെ ഡി വിശ്വംഭരൻ, വർഗ്ഗീസ് മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News