കോട്ടൂർ കുഞ്ഞുകുഞ്ഞിന്റെ സ്‌മരണയിൽ നാടുണർന്നു



ഇരവിപേരൂർ കവിയൂരിന്റെ പോരാട്ടവഴികളിലെ ചുവന്ന നക്ഷത്രത്തിന്റെ സ്‌മരണയിൽ നാടുണർന്നു. ആറു പതിറ്റാണ്ട്‌ മുമ്പ്‌  കോൺഗ്രസ്‌ ഗുണ്ടകൾ തല്ലക്കെടുത്തിയ  ജീവിതം ഇന്ന്‌ ഒരു പ്രസ്ഥാനത്തിന്റെയും നാടിന്റെയും വെളിച്ചമായി മാറിക്കഴിഞ്ഞു.  ഒരു രക്തസാക്ഷിത്വവും വെറുതെയാവില്ലെന്ന കവിവാക്യം പോലെ  വിപ്ലവ പോരാട്ട വീഥികളിലെ ആവേശവും ചൈതന്യവുമായ സ. കോട്ടൂർ കുഞ്ഞുകുഞ്ഞ്‌ തെളിച്ച വെളിച്ചം പിൻതലമുറ ഏറ്റെടുക്കുകയാണ്‌.  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ സ്‌മാരക മന്ദിരം  ഉദ്ഘാടനം ചെയ്‌തപ്പോൾ ജില്ലയിലെ ആദ്യ രക്തസാക്ഷിയായ സഖാവിന്‌ ഉചിതമായ സ്‌മാരകം നിർമിക്കുകയെന്ന കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകരുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ദീർഘകാല ആഗ്രഹമാണ്‌ പൂവണിഞ്ഞിരിക്കുന്നത്‌. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു  കോട്ടൂർ കുഞ്ഞുകുഞ്ഞിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്‌തു. കെ സി മത്തായി സ്മാരക വായനശാല ആദ്യ പുസ്തകം  സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ  ഏറ്റുവാങ്ങി,   ലോക്കൽ സെക്രട്ടറി കെ സോമൻ അധ്യക്ഷനായി,   ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. ആർ സനൽകുമാർ,  എ പത്മകുമാർ,  ഇരവിപേരൂർ ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ,   ജില്ലാ കമ്മിറ്റി അംഗം ജി അജയകുമാർ,  മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്,ഏരിയ കമ്മിറ്റിയംഗം  വി കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോൺ, കവിയൂർ  സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജി രജിത്കുമാർ,   പി ടി അജയൻ, കെ മോഹനൻ,  സി വി സന്തോഷ്, അഡ്വ. എം ജി സുജാത,  പ്രവീൺ ഗോപി, സി എൻ അച്ചു , വി എസ്‌ സിന്ധു,  സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ, - ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നടന്നു. Read on deshabhimani.com

Related News