വിസ തട്ടിപ്പ് : ലക്ഷങ്ങൾ തട്ടിയ 
പ്രതി പിടിയിൽ



പത്തനംതിട്ട മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവടങ്ങളിലേക്ക് ജോലി ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച്‌  17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ കോയിപ്രം പൊലീസ് പിടികൂടി. കണ്ണൂർ ഇരിക്കൂർ വെള്ളാട് കുട്ടിക്കുന്നുമ്മേൽ വീട്ടിൽ നിന്നും തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ  ‘നികുഞ്ചം ' വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിമൽ ലക്ഷ്മണ(25)നാണ് പിടിയിലായത്. ഈവർഷം ഏപ്രിൽ 11 മുതൽ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കൽ വീട്ടിൽഹരീഷ് കൃഷ്ണൻ (27) ആണ് പരാതിക്കാരൻ. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയിൽ വെണ്ണിക്കുളത്ത് പ്രവർത്തിക്കുന്ന ‘ഡ്രീം ഫ്യൂച്ചർ കൺസൾട്ടൻസ് 'എന്ന എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്. മാൾട്ടയിലേക്ക് 25000 രൂപ വീതം നാല് ലക്ഷം രൂപയും, ബൾഗേറിയയിലേക്ക് 5 ലക്ഷം രൂപയും, ഖത്തറിലേക്ക് 25000 രൂപയും, കമ്പോഡിയയിലേക്ക് 810000 രൂപയും ഉൾപ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 1735000 രൂപയാണ്  നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്. തുടർന്ന് വിസ ലഭ്യമാക്കുകയോ, തുക തിരികെ നൽകുകയോ ചെയ്തില്ല.  സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന്‌   പ്രതി നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പലതവണകളായി അയക്കുകയായിരുന്നു.  ഇയാൾ സമാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന്‌ പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News