760 രോഗമുക്തർ, 4 മരണം



പത്തനംതിട്ട  ജില്ലയിൽ ഞായറാഴ്‌ച 826 പേർക്ക് കോവിഡ്  19 സ്ഥിരീകരിച്ചു.  760 പേർ രോഗ മുക്തരായി.സ്‌ഥിരീകരിച്ചവരിൽ ഒരാൾ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 825 പേർ  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇതുവരെ 170781 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 163195  പേർ സമ്പർക്കം മൂലം   കോവിഡ്   സ്ഥിരീകരിച്ചവരാണ്. കോവിഡ്- 19 ബാധിതരായ നാലുപേരുടെ   മരണം റിപ്പോർട്ട്  ചെയ്തു. കടപ്ര സ്വദേശി (78 ),തോട്ടപ്പുഴശേരി സ്വദേശി (74 ), കോന്നി സ്വദേശി (85), റാന്നി അങ്ങാടി സ്വദേശി (86 )എന്നിവരാണ്‌ മരിച്ചത്‌. ആകെ രോഗ മുക്തരായവരുടെ  എണ്ണം 160874 ആണ്.  8857 പേർ രോഗികളായിട്ടുണ്ട്.  13023 പേർ  നിരീക്ഷണത്തിൽ ഉണ്ട്.ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി2847 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2531 സാമ്പിളുകളുടെ ഫലം  ലഭിക്കാനുണ്ട്. മരണനിരക്ക്  0.41 ശതമാനമാണ്.   Read on deshabhimani.com

Related News