ഭിന്നശേഷി വാക്‌സിനേഷൻ ക്യാമ്പ് 
കലക്ടർ സന്ദർശിച്ചു



പത്തനംതിട്ട ഭിന്നശേഷി വിഭാഗക്കാർക്കായി സംഘടിപ്പിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വാക്‌സിനേഷൻ ക്യാമ്പ് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ആരോഗ്യവകുപ്പ്, സാമൂഹിക നീതിവകുപ്പ്, വനിതാശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രണ്ടാംഡോസ്  ക്യാമ്പാണ് സംഘടിപ്പിച്ചത്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് 84 ദിവസം പൂർത്തിയാക്കിയ ഭിന്നശേഷിവിഭാഗക്കാർക്ക്  അതത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴി രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാക്കുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. ജില്ലയിൽ 65 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായാണ് വാക്‌സിൻ ഡ്രൈവ് നടത്തിയത്. ഡിഎംഒ (ആരോഗ്യം) ഡോ. എ എൽ ഷീജ, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ ഷംല ബീഗം, വനിതാ ശിശുസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ പി എസ് തസ്‌നിം, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയശങ്കർ തുടങ്ങിയവർ ഒപ്പമുണ്ടായി. Read on deshabhimani.com

Related News