വികസനം ചർച്ചചെയ്ത് റാന്നി ബ്ലോക്ക്
വികസന സദസ്



റാന്നി  റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ സമഗ്രവികസനം ചർച്ച ചെയ്ത് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ വിളിച്ചുചേർത്ത വികസന സദസ്. റാന്നി താലൂക്ക് ആശുപത്രി വികസനം, സിഎച്ച്‌സികളിലേയും പ്രൈമറി ഹെൽത്ത് സെന്ററുകളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനവും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കലും, മാലിന്യ സംസ്‌കരണത്തിന് കൂട്ടായ പദ്ധതി, ടൂറിസം പദ്ധതികൾ, അങ്കണവാടികളുടെ നവീകരണം, വിദ്യാഭ്യാസ മേഖല മെച്ചപെടുത്തൽ, കുടിവെള്ള ക്ഷാമത്തിന് പരിഹാരം, പുതിയ വ്യവസായ സംരംഭങ്ങൾ  തുടങ്ങി റാന്നി നിയോജകമണ്ഡലത്തിൽ ആവശ്യമുള്ള  വികസന പ്രവർത്തനങ്ങൾ എല്ലാം ചർച്ചയായി.  കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കാർഷികവിളകളെ സംരക്ഷിക്കുന്നതിനുവേണ്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.  വികസന പ്രവർത്തനങ്ങൾ എല്ലാം കൂട്ടായ ചർച്ചയിലൂടെ നടപ്പാക്കാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി അധ്യക്ഷനായി.   Read on deshabhimani.com

Related News