ഇരട്ടിയായി



 പത്തനംതിട്ട  ജില്ലയിൽ ശനിയാഴ്‌ച 221 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 87 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 35 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 176 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.ഇതുവരെ ആകെ 5646 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3814 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  ഇതുവരെ 36 പേർ മരണമടഞ്ഞു.  കോവിഡ് ബാധിതരായ മൂന്നു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 4425 ആണ്.  Read on deshabhimani.com

Related News