രോഗവ്യാപനം 
കുറയ്ക്കാം

ഇരവിപേരൂർ പഞ്ചായത്തിലെ നന്നൂരിൽ നടത്തിയ ക്യാമ്പിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ വാക്സിൻ സ്വീകരിക്കുന്നു


പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ എൽ ഷീജ അറിയിച്ചു.  രണ്ട് ദിവസമായി രോഗികളുടെ എണ്ണം 650 ന്‌ മുകളിലാണ്. രണ്ടാം തരംഗത്തിൽ 40 വയസിന് താഴെയുളളവരിൽ രോഗബാധ കൂടുതലായി കണ്ടു വരുന്നുണ്ട്. നേരത്തെ രോഗം കണ്ടുപിടിക്കുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കും. യഥാസമയം പരിശോധന നടത്താത്തതുമൂലം ഗുരുതര രോഗലക്ഷണങ്ങളുളള കാറ്റഗറി സി യിൽപെട്ട രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരട്ടിക്കുകയാണ്. നാല്‌ ദിവസം മുമ്പ് ഇപ്രകാരം കാറ്റഗറി സി യിലുളളവർ 16 പേരായിരുന്നുവെങ്കിൽ ഞായറാഴ്‌ച മാത്രമത്  101 പേരാണ്.  അതുകൊണ്ടുതന്നെ  രോഗലക്ഷണങ്ങളുളളവർ  ടെസ്റ്റിങിന് വിധേയമാവുകയും സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം.  രോഗികളുമായി  സമ്പർക്കത്തിൽ വന്നവരും (പ്രൈമറി കോണ്ടാക്ടുകൾ) ക്വാറന്റൈനിൽ ഇരിക്കുകയും  ടെസ്റ്റ് നടത്തുകയും ചെയ്യണം. രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് രോഗം ഗുരുതരമാകുന്നതിനും, മരണത്തിനും കാരണമായേക്കാം. കോവിഡിനെതിരെയുളള  പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയാൽ  മാത്രമേ രോഗവ്യാപനം ഒരു പരിധി വരെയെങ്കിലും  തടഞ്ഞു നിർത്താൻ കഴിയൂ.  അടിസ്ഥാന പ്രതിരോധ മാർഗങ്ങളായ മാസ്‌ക്  ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക തുടങ്ങിയവ എല്ലാവരും പാലിക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക.  45 വയസിന് മുകളിലുളളവരുടെ  വാക്സിനേഷൻ നടന്നു വരുന്നു. വാക്സിൻ സ്വീകരിച്ചവരും പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഒൻപതിൽ താഴെയാണെങ്കിലും ചില പഞ്ചായത്തുകളിൽ നിരക്ക് 15ന് മുകളിലാണ്. ആനിക്കാട് (41.08), മല്ലപ്പളളി (29.64), കല്ലൂപ്പാറ (26.94), കോട്ടാങ്ങൽ (26.32), സീതത്തോട് (25.15), നെടുമ്പ്രം (23.58), കവിയൂർ (20.89), നാറാണംമൂഴി (19.88), കുറ്റൂർ (19.44), വെച്ചൂച്ചിറ (19.13), കുന്നന്താനം (18.13), പുറമറ്റം (16.35) എന്നിവയാണ് കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പഞ്ചായത്തുകൾ. വാക്സിനേഷൻ വർധിപ്പിക്കുകയും കൂടുതൽ പരിശോധനകൾ നടത്തുകയുമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കാൻ ചെയ്യാനാകുന്നത്. സംശയങ്ങൾക്ക്  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണെും  ഡിഎംഒ പറഞ്ഞു.   കൺട്രോൾ റൂം നമ്പരുകൾ:ജനറൽ ആശുപത്രി പത്തനംതിട്ട 8281574208, ജില്ലാ ആശുപത്രി കോഴഞ്ചേരി- 8281113909, 7909220168, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പത്തനംതിട്ട 0468 2228220, 9188294118, 8281413458, കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം കൺട്രോൾ സെൽ 0468 2322515.  Read on deshabhimani.com

Related News