സ്‌കൂളിൽ ആദ്യ ദിനം 
395 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി

കരുതലോടെ... കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ 
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വാക്‌സിൻ കുത്തി വയ്ക്കുന്നു


 പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കും സ്കൂളുകളിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങി. ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് വാക്സിൻ ആദ്യം നൽകുന്നത്. ബുധനാഴ്ച ജില്ലയിൽ ആറ് കേന്ദ്രങ്ങളിലായി 395 കുട്ടികൾക്ക് വാക്സിൻ നൽകി. വരും ദിവസങ്ങളിലും വാക്സിനേഷൻ തുടരും. കുട്ടികൾ രക്ഷാകർത്താക്കളുമായാണ് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തേണ്ടത്.  കുട്ടികൾക്ക് കുത്തിവയ്‌പിന് സ്കൂൾ കേന്ദ്രങ്ങളിൽ വിരുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വിശ്രമ സ്ഥലം ഉൾപ്പെടെ സജ്ജീകരിച്ചതിനൊപ്പം നഴ്സുമാരും ഡോക്ടർമാരും ആവശ്യമായ സഹായത്തിന് സന്നദ്ധരായി എല്ലാ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു.   അടുത്ത നാലു ദിവസത്തിനകം ജില്ലയിൽ വാക്സിനെടുക്കാത്ത മുഴുവൻ കുട്ടികൾക്കും കുത്തിവയ്പ്പ് നൽകാനാണ് ആരോ​ഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ചില കുട്ടികൾക്ക് കോവിഡ് വന്നവരുണ്ട്. ചിലർക്ക് അലർജിമൂലം കുത്തിവയ്പ് എടുക്കാൻ സാധിക്കാത്തവരുമുണ്ട്. Read on deshabhimani.com

Related News