ആശ്വസിപ്പിച്ച്‌ മന്ത്രിമാർ

മന്ത്രിമാരായ കെ രാജനും, വീണാ ജോർജും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നു


കോഴഞ്ചേരി ആശ്വാസ വചനങ്ങളുമായി മന്ത്രിമാർ. ക്യാമ്പുകളിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കി സർക്കാർ. പ്രളയത്തെ തുടർന്ന് വല്ലന എസ്എൻഡി പി യുപിഎസ് ഉൾപ്പടെ ക്യാമ്പുകളിലാണ് മന്ത്രിമാരായ കെ രാജനും, വീണാ ജോർജും എത്തിയത്. ജില്ലയിലെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രിമാർ വല്ലന സ്‌കൂളിലെത്തിയത്.ക്യാമ്പിൽ കഴിയുന്നവർക്ക് പരമാവധി സൗകര്യം ഉറപ്പു വരുത്തിയാണ് മന്ത്രിമാർ മടങ്ങിയത്. മന്ത്രി വീണാ ജോർജ് മറ്റു ക്യാമ്പുകളും സന്ദർശിച്ചു. ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ റവന്യു  ഉദ്യോഗസ്ഥർ ക്യാമ്പുകളിലെത്തിച്ചു. മെഡിക്കൽ സംഘം ഇടവിട്ട് ഓരോ ക്യാമ്പുകളിലും എത്തുന്നുണ്ട്. ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, പഞ്ചായത്തംഗങ്ങളായ ശ്രീനി ചാണ്ടിശ്ശേരി, ബിജു വർണശാല, വിൽസിബാബു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി കെ സത്യവൃതൻ, ഡെപ്യൂട്ടി കലക്ടർ പി സി ഷൈൻ,  തഹസീൽദാർ കെ ഓമനക്കുട്ടൻ, ഡപ്യൂട്ടി തഹസീൽദാർ ജയദീപ്, വില്ലേജ് ഓഫീസർ ജി സന്തോഷ് കുമാർ എന്നിവരും കൂടെയുണ്ടായി. കോവിഡ് സ്ഥിരീകരിച്ചവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്കും, ആറൻമുള പഞ്ചായത്തിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരെ ഇലവുംതിട്ട ബോധിയിലേക്കാണ് മാറ്റിയത്.ഏഴിക്കാട്ടെ 97 കുടുബങ്ങളെ അഞ്ചിടങ്ങളിലേക്കാണ്‌ മാറ്റിയത്.  Read on deshabhimani.com

Related News