മെത്രാപൊലീത്തക്ക്‌ അനുശോചന പ്രവാഹം



തിരുവല്ല മാർത്തോമ്മ സഭയുടെ അമരക്കാരൻ ഡോ. ജോസഫ് മാർത്തോമ്മയുടെ നിര്യാണത്തിൽ പ്രമുഖരടക്കം നിരവധി പേർ അനുശോചിച്ചു.   രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി,  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മാത്യു ടി തോമസ് എംഎൽഎ എന്നിവർ അനുശോചന സന്ദേശമയച്ചു.  മന്ത്രി കെ രാജു സംസ്ഥാന സർക്കാരിനു വേണ്ടി റീത്ത്‌ സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിപിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ ജെ തോമസ്‌, കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, തോമസ് ചാഴിക്കാടൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ സജി ചെറിയാൻ, രാജൂ ഏബ്രഹാം, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വീണാ ജോർജ്, കെ യു ജനീഷ് കുമാർ, കെ എസ്‌ ശബരിനാഥ്, പി ജെ ജോസഫ്, വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരായ തോമസ് മാർ തിമോത്തിയോസ്, തോമസ് മാർ അലക്സാന്ത്രയോസ്, ക്‌നാനായ സഭാധ്യക്ഷൻ കുറിയാക്കോസ് മാർ സേവേറിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, തോമസ് മാർ കൂറിലോസ്, ഗീവർഗീസ് മാർ കൂറിലോസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി. Read on deshabhimani.com

Related News