ലഹരി വിരുദ്ധ ജനകീയ സദസ്സ്



കിടങ്ങന്നൂർ ഡിവൈഎഫ്‌ഐ കിടങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജനകീയ സദസ്സ്  നടത്തി. കോട്ട ടാഗോർ മെമ്മറിയാൽ വായനശാലയിൽ ചേർന്ന യോഗം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം ഷാൻ ഗോപൻ ഉദ്ഘാടനം ചെയ്തു.  പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസർ പ്രഭാകരൻ പിള്ള ‘ലഹരി വിരുദ്ധവും യുവത്വവും ' എന്ന വിഷയത്തിൽ ക്ലാസ്‌ എടുത്തു. ‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അശ്വതി വിനോജ് അധ്യക്ഷനായി.  ഡിവൈഎഫ്ഐ കിടങ്ങന്നൂർ മേഖല സെക്രട്ടറി എൻ ടി സൂരജ്, ടാഗോർ മെമ്മറിയാൽ വായനശാല പ്രസിഡന്റ്‌ എം ബി ദിലീപ്, ആർ സുധീഷ് ബാബു, രാഹുൽ രഘുനാഥ്, വി കെ ബാബുരാജ്, എസ് മുരളികൃഷ്‌ണൻ,  എം കെ കുട്ടപ്പൻ, ബിജു വർണശ്ശാല, ഡി രഞ്ജീവ് എന്നിവർ സംസാരിച്ചു. എൻ ടി സൂരജ് കണ്‍വീനറായും എം ബി ദിലീപ്  ചെയർമാനുമായി 51 അംഗ മേഖലാ തല ജാഗ്രതാ സമിതി രൂപീകരിച്ചു. പന്തളം ഡിവൈഎഫ്ഐ മുടിയൂർക്കോണം  മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി ജനകീയ സദസ്സ് സംഘടിപ്പിച്ചു.  വിമുക്തി മിഷൻ  ജില്ലാ കോർഡിനേറ്റർ അഡ്വ.  ജോസ് കളീക്കൽ ഉദ്ഘാടനം ചെയ്തു. ഡിവെെഎഫ് ഐ മുടിയൂർക്കോണം  മേഖലാ കമ്മിറ്റി വെെസ് പ്രസിഡന്റ്‌ അഡ്വ. സമീർ മുഹമ്മദ്‌ അധ്യക്ഷനായി. നാടൻ പാട്ടുകാരൻ സുനിൽ വിശ്വം മുഖ്യ പ്രഭാഷണം നടത്തി.  സിപിഐ എം മുടിയൂർക്കോണം ലോക്കൽ സെക്രട്ടറി അഡ്വ. ബി ബിന്നി, കെ എച്ച് ഷിജു ,ഡിവെെഎഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ട്രഷറർ വിഷ്ണു കെ രമേശ്, വഖാസ് അമീർ, നിബിൻ രവീന്ദ്രൻ , കെ ഡി വിശ്വംഭരൻ, സദാനന്ദി രാജപ്പൻ, പി കെ ശ്രീലത, ബാലസംഘം പന്തളം ഏരിയ  ജോയിന്റ്‌ സെക്രട്ടറി കെ ഷിഹാദ് ഷിജു, ടി എം പ്രമോദ്, കെ എസ്അജിത്ത്, സുനീഷ് കുമാർ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻെറ ഭാഗമായി ജന ജാഗ്രത സമിതി  രൂപീകരിച്ചു. കെ എച്ച് ഷിജു (ചെയർമാൻ), നിബിൻ രവീന്ദ്രൻ (കൺവീനർ ) എന്നീവരടങ്ങുന്ന 51 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News