831 പേര്‍ക്ക് കോവിഡ്



  പത്തനംതിട്ട ജില്ലയിൽ ശനിയാഴ്‌ച 831 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1099 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും വന്നതും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 826 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.ഇതുവരെ ആകെ 169949 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 162370 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 ബാധിതരായ മൂന്നുപേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഏറത്ത് സ്വദേശി (59), മല്ലപ്പുഴശേരി സ്വദേശി (65), പത്തനംതിട്ട സ്വദേശി എന്നിവരാണ്‌ മരിച്ചത്‌. ആകെ രോഗമുക്തരായവരുടെ എണ്ണം 160114 ആണ്. 8789 പേർ രോഗികളായിട്ടുണ്ട്. 13064 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 6142 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 3958 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മരണനിരക്ക് 0.41 ശതമാനമാണ്. Read on deshabhimani.com

Related News