പുതിയ ഓഫീസ്‌ മന്ദിരം തുറന്ന്‌ കടമ്പനാട്‌ പഞ്ചായത്ത്‌



 അടൂർ കടമ്പനാട്  പഞ്ചായത്തിന്റെ പുതിയ ഓഫീസ് ബഹുനില മന്ദിരം  സംസ്ഥാന വനം മൃഗസംരക്ഷണ മന്ത്രി അഡ്വ.കെ  രാജു  ഉദ്‌ഘാടനം ചെയ്‌തു. ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ആർ അജീഷ് കുമാർ സ്വാഗതം പറഞ്ഞു.  താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, അതിനോട് ചേർന്ന് പഞ്ചായത്ത്‌ ഓഫീസ് സംവിധാനം, രണ്ടാം നിലയിൽ പഞ്ചായത്ത്‌ കമ്മിറ്റി ഹാൾ, പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഓഫീസ്, ഏറ്റവും മുകളിൽ മുന്നൂറ് പേർക്ക് ഇരിക്കാവുന്ന എസി കോൺഫറൻസ് ഹാൾ എന്നിങ്ങനെയാണ് ‌ കാര്യാലയം സജ്ജമാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ ചുറ്റുമതിൽ കെട്ടി ഗേറ്റ്‌ സ്ഥാപിച്ചിട്ടു‌ണ്ട്‌.  പഞ്ചായത്ത്‌ ഐഎസ്ഒ നേടിയതിന്റെ സർട്ടിഫിക്കറ്റ് മന്ത്രി പഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക് കൈമാറി. എ പി ജയൻ, അഡ്വ.എസ് മനോജ്, എസ് രാധാകൃഷ്ണൻ, ആർ ഷീല, പി സരസ്വതി അമ്മ, കെ അനിൽ കുമാർ, പി ലീന, മോനി കുഞ്ഞുമോൻ, റോയ് ഫിലിപ്പ്, കെ സാജൻ, ആർ   സുരേഷ് കുമാർ, എസ് ശിവപ്രസാദ്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News