ഭക്ഷണശാലകളിലും 
മീൻ കടയിലും 
പരിശോധന



പത്തനംതിട്ടജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ നിന്നും മീൻ കടയിൽ നിന്നും ഭക്ഷ്യ സുരക്ഷ വകുപ്പ്‌ സാമ്പിളുകൾ ശേഖരിച്ചു.  ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ നിന്നും മീൻ കടയിൽ നിന്നും ഭക്ഷ്യ സുരക്ഷ വകുപ്പ്‌ സാമ്പിളുകൾ ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. ലൈസൻസ്‌ ഇല്ലാതെ പ്രവർത്തിച്ച ഒരു ഹോട്ടൽ അടപ്പിച്ചു. പരിശോധന റിപ്പോർട്ട്‌ പുറത്ത്‌ വരുന്ന മുറയ്‌ക്ക്‌ ആവശ്യമെങ്കിൽ സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.    വെള്ളിയാഴ്‌ച കോന്നിയിലെ ഹോട്ടലിൽ നിന്ന്‌ ഭക്ഷണം കഴിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനും പഞ്ചായത്തംഗങ്ങൾക്കും ശാരീരിക അസ്വസ്ഥത ഉണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ്‌ ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷണ സാമ്പിളുകളും വെള്ളത്തിന്റെ സാമ്പിളും ശേഖരിച്ച്‌ പരിശോധനയ്‌ക്ക്‌ അയച്ചു. ലൈസൻസ്‌ ഇല്ലാതെ പ്രവർത്തിച്ച ഹോട്ടൽ അടപ്പിക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച മീൻ വൃത്തിയാക്കിയ വീട്ടമ്മയുടെ കൈകൾ ചുമന്ന്‌ തടിച്ചിരുന്നു. പത്തനംതിട്ട മത്സ്യ മാർക്കറ്റിൽ നിന്ന്‌ വാങ്ങിയ മീൻ വൃത്തിയാക്കിയ വീട്ടമ്മയുടെ കൈകളാണ്‌ ചുവന്ന്‌ തടിച്ചത്‌. തുടർന്ന്‌ വീട്ടമ്മയുടെ പക്കൽ നിന്നും മീൻ കടയിൽ നിന്നും ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു.  ഒരാഴചക്കുള്ളിൽ പരിശോധന റിപ്പോർട്ട്‌ ലഭിക്കും. ബുധനാഴ്‌ച പത്തനംതിട്ട നഗരത്തിലെ ഹോട്ടലിൽ നിന്ന്‌ ഭക്ഷണം കഴിച്ചവർക്കും ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയും തേടി.  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിസാമെന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ്‌ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഹോട്ടലിൽ പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധനയ്‌ക്ക്‌ അയച്ചു. പരിശോധനയിൽ വീഴ്‌ചകൾ കണ്ടെത്താതിരുന്നതിനാലും ഡോക്‌ടറുടെ റിപ്പോർട്ടിൽ ഭക്ഷ്യ വിഷബാധയായി സ്ഥിരീകരിക്കത്തതിനാലും ഹോട്ടലിനെതിരെ നിലവിൽ നടപടി സ്വീകരിച്ചിട്ടില്ല. Read on deshabhimani.com

Related News