കാരംവേലി സ്‌കൂൾ കെട്ടിടം 
ഉദ്‌ഘാടനം ചെയ്‌തു



പത്തനംതിട്ട കാരംവേലി ഗവ. എൽപി സ്‌കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കാരംവേലി ഗവ എൽപി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂളിന്റെ 112 മത് വാർഷികവും രമാദേവി മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ  നിർവഹിച്ചു. മല്ലപ്പുഴശ്ശേശരി പഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷാകുമാരി  അധ്യക്ഷയായി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി പ്രദീപ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി സാമുവേൽ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീരേഖ ആർ നായർ, വാർഡ് മെമ്പർമാരായ റോസമ്മ മത്തായി, സജീവ് ഭാസ്‌കർ, മിനി ജിജു ജോസഫ്, അമൽ സത്യൻ, റ്റിവി പുരുഷോത്തമൻ നായർ, ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ എസ് ഷിഹാവുദ്ദീൻ, കോഴഞ്ചേരി എഇഒ പി ഐ അനിത, സ്‌കൂൾ പ്രഥമ അധ്യാപിക സി ശ്യാംലത, സീനിയർ അസിസ്റ്റന്റ് പി ആർ. ശ്രീജ, അധ്യാപക പ്രതിനിധി എസ് രജിത, എസ് എം സി ചെയർമാൻ ബിജു ജി നായർ തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News