ഇനി ബൈപാസ് റൈഡർ സർവീസ്



 അടൂർ കെഎസ്ആർടിസി ബൈപാസ് റൈഡർ സർവീസ്  തുടങ്ങുന്നു. ഓറഞ്ച്, വെള്ള നിറങ്ങൾ കലർന്ന് ആകര്‍ഷകമായ  ഡിസൈനിൽ ഒരുക്കിയ ബസാണ് ഇതിന് ഉപയോ​ഗിക്കുക. കൂടുതൽ വേഗത്തിലും  ട്രെയിൻ യാത്രയ്ക്ക് എന്ന പോലെ അനുയോജ്യമായ യാത്ര പ്രദാനം ചെയ്യുന്നതും  ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസി  ബൈപ്പാസ് റൈഡർ തുടങ്ങുന്നത്. ജനുവരി അവസാനം  മുതൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഹൈവേ വഴിയും എം സി റോഡ് വഴിയുമാണ് സർവീസ്. പ്രധാന ടൗണുകളിൽ ഈ ബസിൽ എത്തുന്നവർക്ക് അവിടെ നിന്നും തുടങ്ങുന്ന മറ്റൊരു ബൈപ്പാസ് റൈഡ് സർവീസിൽ കയറി നിർദ്ദിഷ്ട സ്ഥലത്ത് എത്താൻ കഴിയും. ജില്ലയിൽ ഒരു സ്റ്റോപ്പാണ് ഉണ്ടാവുക. പന്തളത്താണ് പത്തനംതിട്ട ജില്ലയിലെ സ്റ്റോപ്പ്.  പ്രധാന ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് ഫീഡർ സ്റ്റേഷനുകളും ഫീഡർ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കാന്‍  ഫീഡർ സർവീസും  ക്രമീകരിക്കും.  സർവീസ് കടന്ന് പോകുന്ന ഓരോ ഡിപ്പായിലും അതിലെ യാത്രക്കാർക്ക് വിശ്രമ സ്ഥലവും ബസ് ബേയും ക്രമീകരിക്കും. ഓൺലൈൻ ബുക്കിങാണ് ക്രമീകരിക്കുക. ദീർഘ ദൂര സർവീസുകളാണിവ. ഓൺലൈൻ ബുക്ക് ചെയ്യുന്നവരെ സ്റ്റാന്‍ഡിൽ നിന്നും ഫീഡർ സ്റ്റേഷനിലേക്ക് ബസിൽ സൗജന്യമായി എത്തിക്കും. രാത്രി സർവീസാണ് കൂടുതലായും നടത്തുന്നത്. Read on deshabhimani.com

Related News