ജനങ്ങളുടെ പത്രത്തെ ജനങ്ങൾ വരവേൽക്കുന്നു



 പത്തനംതിട്ട  ദേശാഭിമാനി ദിനപത്രത്തിന്റെ 75–-ാം വാർഷികത്തിന്റെ  ഭാഗമായി പത്തനംതിട്ട ജില്ലയിൽ വിവിധ ഏരിയകളിൽ ദേശാഭിമാനി കാമ്പെയിൻ സംഘടിപ്പിച്ചു.   സെൽഫ് ഫൈനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സബ് കമ്മിറ്റി ചേർത്ത നൂറ്‌ പത്രങ്ങളുടെ വാർഷിക വരിസംഖ്യ സിപാസ് ചുട്ടിപ്പാറ  ക്യാമ്പസിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങി. ഏറ്റുവാങ്ങി. എസ്എഫ്സിടിഎസ്എ   ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ടികെജി നായർ അധ്യക്ഷനായി.  സി പാസ്  എസ്എഫ്സിടിഎസ്എ  ജില്ലാ വൈസ് പ്രസിഡന്റ് ജി  രാജശ്രീ സ്വാഗതം പറഞ്ഞു.  കെ ആർ തിരുമേനി, വി സീമ,  ഇ വി രഘുനാഥ്,  രേഷ്മ പ്രഭാകർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീരാജ് നന്ദി പറഞ്ഞു. പറക്കോട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന കാമ്പെയ്‌ൻ  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു കേരള കോൺഗ്രസ്‌ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വർഗീസ് പേരയിലിനെ വാർഷിക വരിക്കാരനാക്കി ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം പറക്കോട് ലോക്കൽ സെക്രട്ടറി വി വേണു, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസ് കളീക്കൽ, മനോജ് ജി, വേണു ഗോപാൽ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഇരവിപേരൂർ ഏരിയയിൽ നടന്ന കാമ്പെയ്‌ൻ  പുറമറ്റം സ്വദേശിയായ പാസ്റ്റർ വി കെ എബ്രാഹമിനെ വരിക്കാരനാക്കി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ അനന്തഗോപൻ ഉദ്‌ഘാടനം ചെയ്‌തു.  കോയിപ്രം ജില്ല പഞ്ചായത്തംഗം ജിജി മാത്യു, പുറമറ്റം  പഞ്ചായത്ത് പ്രസിഡന്റ്‌ സൗമ്യ ജോബി എന്നീവർ പങ്കെടുത്തു.  കൊടുമൺ ഏരിയയിലെ ഏഴംകുളത്ത്‌ കൈതപ്പറമ്പിൽ ജോൺകുട്ടിയിൽനിന്ന്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആർ  ഉണ്ണികൃഷ്‌ണപിള്ള ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം എസ്‌ സി ബോസ്‌, ലോക്കൽ സെക്രട്ടറി സി മോഹനൻ നായർ, എന്നിവർ പങ്കെടുത്തു.  കൊടുമണ്ണിൽ ഏരിയ സെക്രട്ടറി എ എൻ സലീം, ഏനാദിമംഗലത്ത്‌ ജില്ലാ കമ്മിറ്റിയംഗം പ്രെഫ. കെ മോഹൻകുമാർ എന്നിവർ പത്രപ്രചാരണത്തിന്‌ നേതൃത്വം നൽകി. പത്തനംതിട്ടയിൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി വാർഷിക വരിക്കാരെ ചേർത്തു.  ജില്ലാ സെക്രട്ടയിറ്റംഗം പ്രൊഫ. ടി കെജി നായർ, മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസ്സൈൻ, ലോക്കൽ സെക്രട്ടറി   കെ അനിൽ കുമാർ, എം ജെ രവി എന്നിവർ പങ്കെടുത്തു. കോന്നി എരിയാൽ പത്രത്തിന് പുതിയ വരിക്കാരെ ചേർത്തു .ഏരിയ തല ഉദ്ഘാടനം ഏരിയ സെക്രട്ടറി ശ്യാംലാൽ പ്രവാസിയായ കോന്നി അലങ്കാരത്ത് ഷിബിനിൽനിന്ന് വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി നിർവ്വഹിച്ചു. എരിയ കമ്മിറ്റിയംഗം എം എസ് ഗോപിനാഥൻ, ബ്രാഞ്ച് സെക്രട്ടറി ഷാബുദ്ദീൻ എന്നിവർ സന്നിഹിതരായി. Read on deshabhimani.com

Related News