രോഗമുക്തിയിൽ പുരോഗതി



 പത്തനംതിട്ട  ജില്ലയിൽ ശനിയാഴ്‌ച 203 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.375 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്‌ പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 178 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്. ഇതുവരെ ആകെ 12328 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 9377 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 70 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 9452 ആണ്. Read on deshabhimani.com

Related News