ജില്ലയിൽ 495 വീടുകളുടെ താക്കോൽദാനം ഇന്ന്



പത്തനംതിട്ട  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ പാലുകാച്ചും താക്കോൽദാനവും ശനിയാഴ്‌ച നടക്കും.  സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി വീടുകളുടെ താക്കോൽ ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലയിൽ നിർമാണം പൂർത്തിയായ 495 വീടുകളുടെ താക്കോൽദാനം പഞ്ചായത്തുകളിലും നഗരസഭകളിലുമായി ഇതേസമയം നടക്കും.  ആരോഗ്യമന്ത്രി വീണാ ജോർജ് മല്ലപ്പുഴശേരി പഞ്ചായത്തിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൊടുമൺ പഞ്ചായത്തിലും പങ്കെടുക്കും. ആന്റോ ആന്റണി എംപി ആറന്മുള പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യും.  എംഎൽഎമാരായ മാത്യു ടി തോമസ് കുറ്റൂരിലും അഡ്വ. കെ യു ജനീഷ് കുമാർ കലഞ്ഞൂരിലും അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ചെറുകോൽ പഞ്ചായത്തിലും പങ്കെടുക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂർ ശങ്കരൻ ഇരവിപേരൂർ പഞ്ചായത്തിലും കലക്ടർ ദിവ്യ എസ് അയ്യർ വള്ളിക്കോട് പഞ്ചായത്തിലും പങ്കെടുക്കും.  Read on deshabhimani.com

Related News