സ്ഥലം ലഭ്യമാക്കാൻ മന്ത്രിസഭാ അനുമതി



 പത്തനംതിട്ട ഇലന്തൂർ ഗവ.കോളേജിന് സ്ഥലം ലഭ്യമാക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതായി വീണാ ജോർജ് എംഎൽഎ അറിയിച്ചു. ഖാദി ബോർഡ് ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കർ സ്ഥലമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കോളേജിനായി ലഭ്യമാക്കാൻ മന്ത്രിസഭ അനുമതി നൽകിയത്.    2016 ഡിസംബറിലാണ് ഖാദി ബോർഡിന്റെ സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറാനുള്ള സർക്കാർ തല നടപടികൾ ആരംഭിക്കുന്നത്. വീണാ ജോർജ്‌ എംഎൽഎ റവന്യു മന്ത്രിക്കും കലക്ടർക്കും ഭൂമി അളന്ന് വേർതിരിക്കുന്നതുൾപ്പടെയുള്ള നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് 2016 ഡിസംബറിൽ കത്ത് നൽകിയിരുന്നു. പിന്നീടാണ് ഭൂമി അളന്ന് വേർതിരിക്കുകയും വില നിർണയം ഉൾപ്പടെ നടത്തി സ്ഥല കൈമാറ്റ റെക്കോർഡുകൾ തയ്യാറാക്കുകയും ചെയ്തത്.    ഏഴ് ഗവൺമെന്റ് കോളേജുകൾക്ക് കെട്ടിടങ്ങൾ നിർമിക്കാൻ 2017 നവംബറിൽ സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലൂടെ 100 കോടി രൂപ അനുവദിച്ചു. കിറ്റ്കോയെ നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തി. ഇതനുസരിച്ച് കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചു. 12 കോടി രൂപയുടെ എസ്റ്റിമേറ്റിന്റെ പ്ലാൻ ആണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ കുറച്ച് കൂടി ആവശ്യങ്ങൾ ഉൾപ്പെടുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ച്‌ ഭരണാനുമതി നേടി. ഇനി ആവശ്യമുള്ള രണ്ടേക്കർ ഭൂമിയുടെ ഏറ്റെടുക്കൽ നടപടികളും വൈകാതെ ആരംഭിക്കും. Read on deshabhimani.com

Related News