ജനങ്ങൾ നെഞ്ചേറ്റി

എന്റെ കേരളം പ്രദർശന വിപണനമേളയുടെ സമാപന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു


 പത്തനംതിട്ട ആയിരങ്ങൾക്ക് രാവും പകലും സന്തോഷ നിമിഷങ്ങൾ ഒരുക്കിയ എന്റെ കേരളം മേളയ്ക്ക് സമാപനം. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ല സ്‌റ്റേഡിയത്തിലാണ്     പ്രദർശന വിപണന മേള  ഒരുക്കിയത്. മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം ആരോഗ്യമന്ത്രി വീണാ ജോർജ് വിതരണം ചെയ്തു. മെയ് 11ന് തുടങ്ങിയ പ്രദർശന- വിപണന- ഭക്ഷ്യ മെഗാമേളയിൽ ഇതിനകം ഭാഗമായത് പതിനായിരത്തോളം പേരാണ്. സ്ത്രീകളും കുട്ടികളുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ജനങ്ങൾ മേളയിലേക്ക് ഒഴുകിയെത്തി .   ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയതും സന്ദർശകരുമായി ക്രിയാത്മകമായി സംവദിക്കുകയും പുതിയ അറിവുകളും വേറിട്ട ഉൽപന്നങ്ങളും അവതരിപ്പിക്കുകയും ചെയ്തു.  സർക്കാർ സേവനങ്ങൾ, അക്ഷയ കേന്ദ്രത്തിന്റെ നിരവധി സേവനങ്ങൾ, പുതിയ ആധാർ, കുട്ടികളുടെ ആധാർ, ആധാറിൽ മേൽവിലാസം  മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കിയത്  ജനങ്ങൾക്ക് സുവർണാവസരമായി. സൗജന്യ സേവനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ-  -മണ്ണ്-, പാൽ, ഭക്ഷ്യ പരിശോധനകൾ, അക്ഷയ എന്നിവയുടെ സേവനങ്ങൾ സൗജന്യമായി നൽകി. ആരോഗ്യം, ഹോമിയോ, ഐഎസ്എം വകുപ്പുകളുടെ സൗജന്യ മെഡിക്കൽ ക്യാമ്പും അനുബന്ധ പരിശോധനകളും ലഭ്യമാക്കിയിരുന്നു.  13 സെമിനാർ നടത്തി. ജില്ലയിലെ കലാകാരൻമാർക്ക് കഴിവ് പ്രദർശിപ്പിക്കാനും അവസരമൊരുക്കി.  Read on deshabhimani.com

Related News