രണ്ടാം ഘട്ടമായി

ആർദ്രം മിഷൻ രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു


 പത്തനംതിട്ട ആർദ്രം മിഷൻ രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആർദ്രം മിഷൻ രണ്ടാം ഘട്ടത്തിൽ വൺ ഹെൽത്ത് പദ്ധതി, വാർഷിക ആരോഗ്യ പരിശോധന പദ്ധതി, ക്യാൻസർ നിയന്ത്രണ പദ്ധതികളാണ് നടപ്പാക്കുന്നത്. ജന്തുജന്യ രോഗങ്ങളുടെ കാരണം കണ്ടെത്താനും പ്രതിരോധിക്കാനുമായായി ആരംഭിക്കുന്ന വൺ ഹെൽത്ത് പദ്ധതിയുടെ ആദ്യ ഘട്ടം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി രൂപീകരിക്കാൻ പരിശീലനവും നൽകും. യോഗത്തിൽ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ,  ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സി എസ് നന്ദിനി, ഡോ. പി എൻ പത്മകുമാരി, ആർ സി എച് ഓഫീസർ ഡോ. ആർ സന്തോഷ് കുമാർ, ആർദ്രം  നോഡൽ ഓഫീസർ ഡോ. അംജിത് രാജീവൻ തുടങ്ങിയവർ  പങ്കെടുത്തു. Read on deshabhimani.com

Related News