മൂന്നിടത്തും കനത്ത പോളിങ്‌



പത്തനംതിട്ട ജില്ലയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. കോന്നിയിൽ 74.15 ശതമാനം പോളിങ്.  1501 വോട്ടർമാരിൽ 1113 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന് കോന്നി പഞ്ചായത്ത് ഓഫീസിൽ നടക്കും. പി ഗീത ( എൽഡിഎഫ്) അർച്ചന (യു ഡി എഫ്) അജയൻ (ബിജെപി) എന്നിവരാണ് സ്ഥാനാർഥികൾ. റാന്നി അങ്ങാടി ഈട്ടിച്ചുവട് വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍    1233 വോട്ടര്‍മാരില്‍  789 പേര്‍ വോട്ട് രേഖപ്പെടുത്തി. ബുധന്‍ രാവിലെ പത്തിന് റാന്നി എംഎസ്എച്ച്എസ്എസിലാണ് വോട്ടെണ്ണല്‍.  കൊറ്റനാട്‌ പഞ്ചായത്ത്‌ ഏഴാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ 66.78 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. ബുധൻ രാവിലെ 10ന്‌ കൊറ്റനാട് എസ് സി വി എച്ച് എസ് എസിലാണ്‌ വോട്ടെണ്ണൽ. Read on deshabhimani.com

Related News