കെ ഫോണ്‍ ജൂണില്‍ സജ്ജമാകും



  പത്തനംതിട്ട  ജില്ലയും സമ്പൂർണ അതിവേ​ഗ ഡിജിറ്റൽ മേഖലയിലേക്ക്. സർക്കാർ ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്ന കെ ഫോൺ ജൂണിൽ ജില്ലയിൽ പൂർണതോതിൽ പ്രാവർത്തികമാകും. ഇതു സംബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുന്നു. അടൂർ, റാന്നി,  പത്തനംതിട്ട, കോഴഞ്ചേരി,  റാന്നി പെരുനാട്  മേഖലകളിലെ  സർക്കാർ ഓഫീസുകളിലെ ലൈൻ കണക്ഷൻ നൽകുന്നത് പൂർത്തിയായി. അടൂരിൽ 185 ഓഫീസുകളിലും റാന്നി 114,  പത്തനംതിട്ട 145, കോഴഞ്ചേരി 142, പെരുനാട് 80  സർക്കാർ ഓഫീസുകളിലും  ലൈൻ കണക്ഷൻ  നൽകി. കൂടൽ, കോന്നി, ശബരിഗിരി മേഖലകളിൽ പ്രവർത്തനം പുരോ​ഗമിക്കുന്നു.   ഇടതുപക്ഷ സർക്കാർ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മറ്റൊരു വാഗ്‌ദാനം കൂടിയാണ് അതിവേഗം പൂർത്തിയാകുന്നത്. സർക്കാർ ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതോടെ ഈ സേവനം കൂടുതല്‍  ജനങ്ങളിലേക്ക് ലഭ്യമാകും. സർക്കാർ സേവനങ്ങൾ ലഭ്യമാകാൻ  നേരിടുന്ന കാലതാമസം ഒഴിവാക്കാനും  സഹായിക്കും. ടെലി മെഡിസിൻ, വിവിധ  ബില്ലുകൾ അടയ്ക്കാനും തുടങ്ങി വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ അതിവേഗം സാധാരണക്കാരന്  ലഭ്യമാകും. സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനു പുറമേ  ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്  കണക്ഷനും നൽകുന്നു. സർക്കാർ ഓഫീസുകളിൽ ഇനി കണക്ഷൻ കൊടുക്കാനുള്ളത്  കൂടൽ മേഖലയിൽ 35, കോന്നി 77, ശബരിഗിരി 26,  എന്നിങ്ങനെയാണ്.  മെയ്  അവസാനത്തോടെ  ഇതിന്റെ  എല്ലാ ജോലിയും  തീരുമെന്ന് കെ ഫോൺ അധികൃതർ അറിയിച്ചു.  സർക്കാർ ജീവനക്കാർക്കും ജോലി സു​ഗമമാകും. ഫയൽ നീക്കം വേ​ഗത്തിലാകും. അടിയന്തര ഘട്ടങ്ങളിൽ വർക്ക് ​അറ്റ് ഹോമിനടക്കം ഏറെ സഹായകരമാക്കാൻ പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ സാധിക്കും.   Read on deshabhimani.com

Related News