431 പേർക്കുകൂടി,
745 രോഗമുക്തർ431 പേർക്കുകൂടി,
745 രോഗമുക്തർ



പത്തനംതിട്ട  ജില്ലയിൽ ശനിയാഴ്‌ച 431 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  745 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 431 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.  ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇതുവരെ 186720 പേർക്ക് രോഗം സ്ഥിരീകരിച്ചു.  ഇതിൽ 179169 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  കോവിഡ്-19 ബാധിതരായ ഏഴുപേരുടെ മരണം റിപ്പോർട്ട് ചെയ്തു.തുമ്പമൺ സ്വദേശി (83) , തോട്ടപ്പുഴശേരി സ്വദേശി (90) ,അടൂർ സ്വദേശി (84), അയിരൂർ സ്വദേശി (90),ഏനാദിമംഗലം സ്വദേശി (33), ,തിരുവല്ല സ്വദേശി (93)എന്നിവരാണ്‌ മരിച്ചത്‌. ആകെ രോഗമുക്തരായവരുടെ എണ്ണം 180816 ആണ്. 4703 പേർ രോഗികളായിട്ടുണ്ട്.  12349 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 3871 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.2225 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. Read on deshabhimani.com

Related News