1015 പേര്‍ക്ക് കൂടി, 681 രോഗമുക്തർ



പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്‌ച 1015 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 681 പേർ രോഗമുക്തരായി. വ്യാഴാഴ്‌ച കോവിഡ്‌ ബാധിതരായ ഒൻപത്‌ പേർ കൂടി മരിച്ചു. 1) മല്ലപ്പള്ളി സ്വദേശി (75), 2) റാന്നി പെരുനാട് സ്വദേശി (86), 3) മലയാലപ്പുഴ സ്വദേശി (60), 4) പത്തനംതിട്ട സ്വദേശി (58),  5) പള്ളിക്കൽ സ്വദേശി (76), 6) കലഞ്ഞൂർ സ്വദേശി (61), 7) ആറന്മുള സ്വദേശി (97), 8) മല്ലപ്പുഴശേരി സ്വദേശി (95), 9) ഇലന്തൂർ സ്വദേശി (70)എന്നിവരാണ്‌ മരിച്ചത്‌.  പുതിയ രോഗികളിൽ നാലുപേർ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 1011 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്. ഇതുവരെ ആകെ 168151 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 160563 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  ആകെ രോഗമുക്തരായവരുടെ എണ്ണം 158013 ആണ്. ആകെ 13303 പേർ നിരീക്ഷണത്തിലാണ്. 5279 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മരണനിരക്ക് 0.42 ശതമാനമാണ്. വ്യാഴാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.9  ശതമാനമാണ്. Read on deshabhimani.com

Related News