മെഡിക്കൽ കോളേജിൽ പൊലീസ് എയ്ഡ് പോസ്‌റ്റ്‌ ആരംഭിച്ചു



 കോന്നി ഗവ.മെഡിക്കൽ കോളേജിൽ പൊലീസ് എയ്ഡ് പോസ്‌റ്റ്‌ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പൊലീസ് ചീഫ് കെ ജി സൈമൺ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തിൽ ഒപി രജിസ്ട്രേഷൻ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്‌റ്റ്‌ ആരംഭിച്ചത്. മെഡിക്കൽ കോളേജ് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രത്യേക പൊലീസ് സ്‌റ്റേഷൻ തന്നെ ഇവിടെ അനുവദിക്കും. പൊലീസ് സ്‌റ്റേഷനുള്ള സ്ഥലവും, അനുവാദവും ലഭ്യമാക്കാൻ ആവശ്യമായ ഇടപെടീൽ നടത്തണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയോട് ജില്ലാ പൊലീസ് ചീഫ് അഭ്യർഥിച്ചിരുന്നു. അതു വരെ എയ്ഡ് പോസ്‌റ്റായി പ്രവർത്തനം  നടത്താനാണ് തീരുമാനം.  ഒരു അഡീഷണൽ എസ്ഐയും, സിവിൽ പൊലീസ് ഓഫീസറുമാണ് ആദ്യ ദിവസം ഡ്യൂട്ടി നിർവഹിച്ചത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ  ഉദ്യോഗസ്ഥർ ജോലിക്ക് എത്തും.  മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എസ് സജിത്ത്കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌‌പി ആർ ജോസ്, അടൂർ ഡിവൈഎസ്‌‌പി ബിനു മോൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ രാജേഷ്, അയൂബ് ഖാൻ, എച്ച്എൽഎൽ ചീഫ് പ്രൊജക്ട് മാനേജർ ആർ രതീഷ് കുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News