സ്വാതന്ത്ര്യമധുരം നുണഞ്ഞ്‌

ജില്ലാ സ്റ്റേഡിയത്തിൽ മന്ത്രി വീണാ ജോർജ് സല്യൂട്ട് സ്വീകരിക്കുന്നു


പത്തനംതിട്ട സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യയുടെ നിറം. അതാണ്  മുഖമുദ്ര.  മതങ്ങൾ മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതാണ്. വർഗീയതയും സങ്കുചിതമായ ചിന്തകളും നമ്മെ ഒരു തരത്തിലും വേർതിരിക്കാൻ പാടില്ല.  സംസ്ഥാനത്ത് മനുഷ്യരേയും പ്രകൃതിയേയും ഉൾക്കൊണ്ടുകൊണ്ടുള്ള സമഗ്രവും സുസ്ഥിരമായ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ അഭിമാനമായ ജസ്റ്റിസ് ഫാത്തിമാ ബീവിക്കും യശഃശരീരനായ മുൻ എംഎൽഎ കെ കെ നായർക്കും മന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആദരം അർപ്പിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ,  കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പത്തനംതിട്ട നഗരസഭാധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ, എഡിഎം ബി രാധാകൃഷ്ണൻ, സിഒ കമാൻഡിങ്‌ 14 കേരള എൻസിസി കേണൽ ദീപക് നമ്പ്യാർ, ലഫ്റ്റന്റ് കേണൽ ആശിശ് റെയിന  തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News